ശ്രീലക്ഷ്മി ജി.
കലാകൗമുദി വാരിക (2024 ജൂലായ് 14 - 21)ഡോക്ടർ
ടി.പി കലാധരൻ എഴുതിയ ചില്ലാട്ട കല്യാണം എന്ന പുസ്തകം വേറിട്ട വായന അനുഭവം
പ്രദാനം ചെയ്യുന്ന പുസ്‌തകമാണ് മാമ്പാറത്തടം എന്ന പ്രദേശത്തിന്റെ ഇതിഹാസം
എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. തനി നാട്ടിൻപുറത്തുകാർ എന്ന്
വിശേഷിപ്പിക്കാവുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതവും അവരുടെ സ്വപനങ്ങളും
മോഹങ്ങളും സ്വപ്നഭംഗങ്ങളും ഒക്കെ കലർന്ന കഥ. ഇതിൽ ചരിത്രമുണ്ട് കെട്ടുകഥകൾ
ഉണ്ട് പുരോഗതിയുടെ നാൾവഴികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രണയവും രതിയും
നീതിയും നീതികേടും രാഷ്ട്രീയവും കുറ്റാന്വേഷണവുംഎല്ലാം ഉണ്ട്. എഴുത്തുകാരൻ
തന്നെ ഭാഷയിൽ പറഞ്ഞാൽ “വഴി കണ്ടെത്തലിന്റെ കഥയാണിത് ഒപ്പം വഴി
പിരിയലിന്റെയും"
വഴി തെറ്റുന്നവരും വഴിയൊഴിയുന്നവരും സ്വന്തം വഴി കണ്ടെത്തിക്കോളും" എന്ന ഓർമ്മപ്പെടുത്തലും ഈ പുസ്‌തകത്തിലുണ്ട്.
പറങ്ങാമ്പഴത്തിൽതുടങ്ങി നിഴൽ നിലാവിൽ അവസാനിക്കുന്ന 45 അധ്യായങ്ങൾ.
275 പേജുകൾ
ഗൃഹാതുരസ്‌ര
ണകൾ ഉണർത്തുന്ന കുറേയേറെ ചിത്രീകരണങ്ങൾ നിറഞ്ഞ ഒന്ന് ഇതിലൊക്കെ ഉപരിയായി
മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഒറ്റ വായനയിൽ പൂർണ്ണവിരാമം ഇടാൻ
തോന്നിക്കാത്ത ഒരു പുസ്തകമാണിത് ഓരോ പുനർവായനയും പുതിയ പുതിയ വായനയായി
മാറുന്നു.
പുതിയ കണ്ടെത്തലുകളും ആസ്വാദനങ്ങളും ഉണ്ടാവുന്നു. പുസ്‌തകം വീണ്ടും പുതുപുത്തനായി മാറുന്ന മാന്ത്രികത നമ്മെ അദ്ഭുതപ്പെടുത്തും.
ഭാഷയുടെ സൗന്ദര്യം
ഇതിലെ
ഭാഷ അതിലേറെ ഹൃദ്യവും. കാവ്യാത്മക തയുടെ അനുരണനങ്ങൾ ഓരോ വരിയിലും നമുക്ക്
കേൾക്കാൻ കഴിയും. ചിലയിടങ്ങളിൽ വാക്കുകൾ അർത്ഥത്തിന്റെ കനം കൊണ്ട് വളരെ
പക്വമായി നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടും. ഒരു കവിതയിൽ എന്നതുപോലെ
ബിംബങ്ങളും അലങ്കാരങ്ങളും ഒക്കെ നിറഞ്ഞ ഭാഷ പക്ഷേ ഒന്നും അധികപ്പറ്റായി
നമുക്ക് കാണാനും കഴിയില്ല. ഉദാഹരണമായി ഈ വരികൾ നോക്കൂ. മഴ ക്കാലത്തേക്ക്
കൂട നിവർത്തിയ വൃക്ഷത്തെ പോലെ നാട്ടിൽ മാറ്റങ്ങൾ തളിർക്കുകയായിരുന്നു.
മറ്റൊരു വരി ഇങ്ങനെയാണ്
"മരവുമായി സഹവസിച്ച കാലത്തിന്റെ ഇലയയോ
തണ്ടോ വേരോ ഒന്ന് പൊട്ടിച്ചാൽ മതി ഓർമ്മകളുടെ തേൻകറ ഊറുകയായി- ഓർമ്മകളുടെ തേൻകറ ഊറുന്നു എന്ന പ്രയോഗം എത്ര ധ്വന്യാത്മകമാണ്
ഭാഷയുടെ
മറ്റൊരു പ്രത്യേകത ഇതിലെ ചിത്രീകരണത്തിനുള്ള സാധ്യതകളാണ്. വായനക്കാരന്റെ
മനസ്സിൽ വാക്കുകൾ കൊണ്ട് ചിത്രം വരച്ചിടാൻ എഴുത്തുകാ രന് നന്നായി
കഴിയുന്നുണ്ട്. അതിന് ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ ധാരാളമാണ്. ചിത്രകലയോടുള്ള
എഴുത്തു കാരൻ അതിയായ താത്പര്യം ആകാം ഒരുപക്ഷേ ഇത്തരം ഒരു സാധ്യത തെളിഞ്ഞു
വരുന്നതിന് കാരണമായത്.
"മുറ്റത്ത്
കമുകിന്റെ ചുവട്ടിൽ കരി പിടിച്ച ഒരു വലിയ മൺകലം അല്പം ചരിഞ്ഞിരിപ്പുണ്ട്
എന്നോ പെയ്ത മഴയുടെ തുള്ളികൾ വീണ് മണ്ണ് തെറിച്ച് അടിഭാഗത്ത് ചുറ്റിനും
അമൂർത്ത ചിത്രീകരണവുമായി. ഒരു ഓലത്തുഞ്ചാണി കമുകിനെ പൊത്തി കെട്ടി
പിടിച്ചിട്ടുണ്ട്.
ഈ വരികൾ വായിക്കുമ്പോൾ അതിലെ ഓരോ ദൃശ്യവും നമ്മു ടെ മനസ്സിൽ ചിത്രമായി മാറുന്നു.
കഥാപാത്ര സൃഷ്ടി
നിരവധി
കഥാപാത്രങ്ങൾ വന്നുപോകുന്ന ഒരു കഥ യാണിത്. ചിലർക്ക് കഥയിൽ നിർണായകമായ
സ്ഥാനമുണ്ട് മറ്റു ചിലരാകട്ടെ മിന്നായം പോലെ പോകുന്നവർ മാത്രം. പക്ഷേ അവർ
എത്ര സമയം ഈ കഥയിൽ ഉണ്ട് എന്നുള്ളതിലല്ല കാര്യം. എത്രത്തോളം ഭംഗിയായി
അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് എഴുത്തുകാരന്റെ മഹിമയും കയ്യടക്കവും
വ്യക്തമാവുന്നത്.
ഒറ്റ
വായന കഴിയുമ്പോഴേക്കും ഇതിൽ കുറെ കഥാപാത്രങ്ങൾ നമ്മുടെ സ്വന്തമായി
മാറിയിട്ടുണ്ടാകും. തോമയും സിദ്ധിബാലനും സുരയും മൂരി അവറാനും അരുണനും
സുശീലനും പ്രകാശനും അച്യുതനും ശങ്കരൻനായരും വസന്തൻനായരും ഒക്കെ "ഇതിൽ തന്നെ
ആദ്യന്തം കഥയെ നയിച്ചു കൊണ്ടിരിക്കുന്ന ആളാണ് തോമ. ഒറ്റപ്പെടലിന്റെ
ഒഴിയാബാധ പിൻതുടരുന്ന കഥാപാത്രം. കനകയുടെ സ്നേഹ സാമീപ്യത്തിൽ ജീവിതം കനകമ
യമാക്കി മാറ്റിയ പുരുഷൻ. എന്നാൽ പുരുഷ കഥാപാത്ര ങ്ങളെക്കാൾ ഇതിലെ സ്ത്രീ
കഥാപാത്രങ്ങളാണ് ഏറെ
പെണ്ണിൻറെ
നോവും നൊമ്പരങ്ങളും സ്വപ്നങ്ങളും എല്ലാം ഈ നോവലിന് കൂടുതൽ അഴക്
പകരുന്നു.കനകയും കല്യാണിയും മാലതിയും പുഷ്‌പയും ലളിതയും സരളയും ഒക്കെ.
മൺപാത്രത്തെ
പറ്റി പറയുന്ന ഒരു സന്ദർഭത്തിൽ എഴുത്തുകാരൻ പറയുന്നത് ഇങ്ങനെയാണ്. "ചുട്ട
മണ്ണിൻ്റെ നിറമെടുത്തു വീട്ടിൽ വലതുകാൽ വെച്ച് കയറി. കരിയും എച്ചിലും
പിടിക്കാനായി"
പഴയകാല
കഥകളിലെ മാത്രമല്ല ജീവിതങ്ങളിലെയും സ്ത്രീകഥാപാത്രങ്ങളെ ഇതിലും ഭംഗിയായി
എങ്ങനെ പരാമർശിക്കാനാണ്. 'ഇരുള ടഞ്ഞുപോയ പെൺ ജീവിതത്തിന്റെ
അറിയാക്കഥകളിലേക്കുള്ള ഒരു ടോർച്ചടിക്കലാണ് ഈ നോവൽ തന്നെ.
ശങ്കരൻ
നായരുടെ ഭാര്യയെ പറ്റി പറയുമ്പോൾ ഇങ്ങനെ ഒരു പരാമർശം ഉണ്ട് "ശങ്കരൻ
നായരുടെ ഭാര്യയ്ക്ക് ഒരു പേരുണ്ടായിരുന്നു" പേരു ണ്ടായിരുന്നു എന്ന
പരാമർശത്തിൽ നിന്ന് തന്നെ ഇപ്പോൾ അവർക്ക് സ്വന്തമായി പേരുപോലും ഇല്ലാത്തവൾ
ആയി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കാം ചാർത്തപ്പെട്ടിരിക്കുന്ന ശങ്കരി
എന്ന പേരിൽ അവർ അഭിമാനിക്കുന്നു എന്ന് നമുക്ക് തോന്നിപ്പോവുകയും
ചെയ്യും.ശങ്കരിയെ പറ്റി പറയുമ്പോൾ തന്നെ ഒരു സ്ത്രീ അവളുടെ വീടിനുള്ളിൽ
അനുഭവിക്കുന്ന ആ ഇത്തിരി വട്ടത്തിലെ ഒത്തിരി കുറക്കങ്ങൾ വളരെ വ്യക്തമായി
അവതരിപ്പിച്ചിട്ടുണ്ട് ശങ്കരിക്ക് സമയം ഇഷ്ടത്തിനുണ്ട്. "കാ പ്പിക്കുരു
വറുത്തത് ഉരലിലേക്ക്വിളിക്കും. ചക്കയ്ക്കുള്ള അരപ്പ് അരകല്ലിലേക്ക്
വിളിക്കും. ഇങ്ങനെ തുടങ്ങുന്നുആ വരികൾ.
ചെറുതായി
പോകുന്ന സ്ത്രീ ലോ കത്തിന്റെ വലുപ്പം ഇവിടെ വരച്ചിട്ടിരിക്കുകയാണ് എന്നാൽ
ശക്തമായ സ്ത്രീ സാന്നിധ്യമായി വളർന്നു പന്തലിക്കുന്ന കനക നിഴലും നിലാവും
ചേർന്ന ജീവിത വഴിയിൽ എത്ര ഗരിമയോടെയാണ് നിൽക്കുന്നത്. ഒടുവിൽ വിട
പറയുമ്പോഴും നമ്മിൽ ഒരു നേർത്ത മഴനാദമായി കനക പെയ്തിറങ്ങുന്നു.
മരിച്ചിട്ടും മരിക്കാത്ത കനക. പുഷ്‌പ എന്ന മകൾ മിടുമിടുക്കിയായി
തെളിഞ്ഞുനിന്നെങ്കിലും. പ്രതികരണശേഷികൊണ്ട് എല്ലാവരെയും ഞെട്ടിച്ചെങ്കിലും.
വിവാഹത്തോടെ ആ കഥാപാത്രം തീരെ നിറം കെട്ടവളായി മാറുന്നതും കാണാം.സ്വന്തം
ഉദരത്തിലെ ജീവന്റെ തുടിപ്പിനെ മറ്റുള്ളവർക്ക് വേണ്ടി ഇല്ലാതാക്കുന്ന പുഷ്‌പ
എന്ന കഥാപാത്രത്തിന്റെ മാറ്റം നമ്മെ ഞെട്ടിക്കും എന്തുകൊണ്ട് കരുത്തുറ്റവൾ
ദുർബ ലയായി എന്ന് ചോദിച്ചു പോകും ജീവിതയാഥാർത്ഥ്യ ങ്ങളുടെ നേർസാക്ഷ്യം
അങ്ങനെ ആവാനേ പുഷ്പയെ അനുവദിക്കുകയുള്ളൂ എന്നതാണ് നാം അറിയുന്നത്.
കുട്ടികളുടെ ലോകം
നോവലിലെ കുട്ടികളുടെ ലോകമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. കുട്ടികളുടെ മനസ്സ് തൊട്ടറിയുന്ന ഇതിന്റെ രചയിതാവിന് ഇങ്ങനെയൊക്കെയേഎഴുതാൻ
സാധിക്കുകയുള്ളൂ.
കുട്ടിക്കൗതുകങ്ങളുടെ വിശാലലോകം മിന്നാമിനുങ്ങുകളെ പിടിച്ച് ഓമണ്ടിൽ ഇട്ട്
കളിക്കു ന്നവർ! സ്വന്തം ശരീരത്തെ വിനോദ ഉപാധിയാക്കി മാറ്റുന്ന ബാല്യം
'പെട്രോമാക്‌സിനെയും ബസ്സിനെയും ഒക്കെ കൗതുകത്തോടെ നോക്കുകയും സ്വയം
വണ്ടിയായി മാറുകയും ചെയ്യുന്ന കുഞ്ഞുമക്കൾ, കലം പുഴ യിലേക്ക്
ഇറക്കിക്കൊണ്ട് അവർ നടത്തുന്ന പരീക്ഷണ ക്കളികൾ നിറഞ്ഞ കൗതുകത്തോടെ, ഊറി
വരുന്ന പുഞ്ചിരിയോടെ മാത്രമേ നമുക്ക് വായിക്കാൻ കഴിയൂ കയുള്ളൂ.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്ന
വിദ്യാഭ്യാസ വിദഗ്ധനായ കലാധരൻ മാഷിനെ നമുക്ക് ഒളിഞ്ഞും തെളിഞ്ഞും കാണാനുള്ള
അവസരം ഇവിടെയുണ്ട്. അക്ഷരാവതരണവും ആശയാവതരണവും തമ്മിലുള്ള വ്യത്യാസം
കുട്ടികളുടെ പക്ഷത്തുനിന്ന് വിശകലനം ചെയ്യുന്നുണ്ട്. ആശാന്റെ മരണം സ്വപ്നം
കണ്ടുറങ്ങിയ കുട്ടികളുടെ അവസ്ഥ എത്രഭീതിദമാണ് എന്ന് കാട്ടിത്തരുന്നുണ്ട്.
ഗംഗാധരൻ മാഷ് എന്ന നല്ല അധ്യാപകനെ പറ്റി പറയുമ്പോൾ എലികൾ എന്ന അധ്യായത്തിൽ
അദ്ദേഹം ഉണ്ടാക്കിയ ഒരു പാഠം അവതരിപ്പിക്കുന്നുണ്ട്.
അമ്മ പെട്ടി തുറന്നു ...
അമ്മ പെട്ടിയടച്ചു.
എലി അതിൽപ്പെട്ടു
ഇങ്ങനെയാണ്
ആ പാഠം. അക്ഷര പുനരനുഭവം ഒരുക്കിക്കൊണ്ട് എത്ര മനോ ഹരമായി
സാഹചര്യത്തിനങ്ങിയ ഒരു പാഠം അവിടെ രൂപപ്പെടുത്തിയിരിക്കുന്നു". ഒരു
മാസത്തിനുശേഷം വരേണ്ട എലി യെ സാർ ക്ലാസിൽ തുറന്നു വിട്ടു എന്ന് പരാമർശം
തീർച്ചയായും ചിന്തോ ദ്ദീപകമാണ്. ടിടിസി കോഴ്സിന്റെ ചില പ്രത്യേകതകൾ ഇതിൽ
പരാമർശിച്ചു പോകുന്നുണ്ട്.
ഓർമ്മയിൽ
നിന്നും ഓർമ്മകളിലേക്കും ചിലപ്പോഴൊക്കെ അനിവാര്യമായ മറവിയിലേക്കുമുള്ള
യാത്രയാണ് ഈ പുസ്തകം എന്ന് വിലയിരുത്താൻ എനിക്ക് തോന്നിപ്പോകുന്നു.
നന്മയുടെ വലിയ പാഠങ്ങൾ നമുക്കിടയിലുണ്ട് എന്ന് കാട്ടിത്തരിയു കയാണ് ഈ
പുസതകം. 'പലപ്പോഴും ഇതിലെ കഥാപാത്രങ്ങളെ അളക്കുവാൻ നമ്മുടെ കൈയിലുള്ള
സ്കെയിലുകളും ഉപകരണങ്ങളും പോരാതെ വരുന്നു. തികയാതെ വരുന്നു.കാരണം അവർ
മറ്റെന്തിലും ഉപരി മനുഷ്യരാണ് എന്നതുതന്നെ. 'അങ്ങനെ ഒരു കൂട്ടം മനുഷ്യരുടെ
കഥ അതിഭാവുകത്വങ്ങളോ വളച്ചു കെട്ടലുകളോ ഇല്ലാതെ ഇവിടെ
അവതരിപ്പിക്കപ്പെട്ടിരിക്കുകയാ ണ്. പ്രിയപ്പെട്ട കവി സചീന്ദ്രൻ മാഷ്,
ഡോക്ടർ ടി പി കലാധരൻ സാറിനെ പറ്റി പറയുമ്പോൾ അദ്ദേഹത്തിൻറെ പ്രവർത്തന
മികവുകളെ പറ്റി പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കാണ് കലാധരസ്‌പർശം. ആ
കലാധരസ്‌പർശത്തിന്റെ പൂർണമായ നേർസാക്ഷ്യമാണ് ചില്ലാട്ടുകല്യാണം എന്ന ഈ
നോവൽ. വായിക്കുന്നവർ ഹൃദയത്തോട് ചേർത്ത് വയ്ക്കുമെന്ന് ഉറപ്പാണ്. മഴയ്ക്ക്
ശേഷമുള്ള മരപ്പെയ്ത്ത് പോലെ വായനയ്ക്ക് ശേഷവും വായിച്ച കഥ മനസിൽ പെയ്തു
കൊണ്ടേ ഇരിക്കും



No comments:
Post a Comment