Sunday 11 November 2018

അര്‍ഥപൂര്‍ണമായ ഭാഷാപഠനം പുതിയ പാഠ്യപദ്ധതിയില്‍

ഡി പി ഇ പി നടപ്പാക്കിയ സമയം.
 കേരളമെങ്ങും സമരം.
 എസ് യു സി ഐ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധസമിതി വ്യാപകമായി പ്രചരണം നടത്തി.
 ലോകബാങ്കിനു പൊതുവിദ്യാഭ്യസത്തെ തകര്‍ക്കാനുളള അവസരമാണ് ഡി പി ഇ പി എന്ന് .
 കുട്ടികളെ മലയാളം പഠിപ്പിക്കുന്നില്ല എന്ന വ്യാജ ആരോപണം അവര്‍ നിരത്തി.
 തെറ്റിദ്ധാരണ പരത്താനാകുംവിധം ശ്രമിച്ചു.
 ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഡി പി ഇ പി കുട്ടികള്‍ ആക്രിപെറുക്കി നടക്കുമെന്നു വിമര്‍ശിച്ചവര്‍ക്ക് ആ കുട്ടികള്‍ പഠിച്ചു വലുതായി മറുപടി കൊടുക്കുന്നു.
 അവരെല്ലാം നന്നായി ഭാഷ ഉപയോഗിക്കുന്നു. കവിതകള്‍ എഴുതുന്നു, സാഹിത്യം ആസ്വദിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനമടക്കമുളള സാമൂഹിക പ്രശ്നങ്ങളോടു പ്രതികരിക്കുന്നു,
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജനപഥം മാസികയില്‍ 1999 ല് ഞാന്‍ എഴുതിയ ലേഖനമാണ് ചുവടെ. പൊതുവിദ്യാഭ്യാസ പ്രതിസന്ധികളില്‍ ആരോടൊപ്പം നിന്നു എന്നതിന്റെ ഉത്തരം കൂടിയാണിത്.

ഗ്രീഷ്മം

തിരുവല്ലയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഡൈനാമിക് ആക്ഷന്‍ മാസികയുടെ 1986 ജൂണ്‍ ലക്കത്തില്‍ ഈ കവിത പ്രസിദ്ധീകരിക്കപ്പെട്ടു.

കേരളത്തിന്റെ പുതിയപാഠങ്ങള്‍

കേരളത്തിന്റെ പുതിയപാഠങ്ങള്‍

"സ്നേഹത്തെ എല്ലാ മതങ്ങളുടേയും മതമായി കണ്ട ആചാര്യന്മാരുടെ പിന്മുറക്കാല്‍ പുതിയ പാഠപുസ്തകങ്ങളെ പേടിക്കുകയല്ല പ്രേമിക്കുകയാണ് വേണ്ടതെന്ന്" ചൂണ്ടിക്കാട്ടിയാണ് രണ്ടാം പാഠപുസ്തക വിവാദഘട്ടത്തില്‍ ഈ ലേഖനം എഴുതിയത്. മതമില്ലാത്ത ജീവനെ മുന്‍നിറുത്തി വിദ്യാഭ്യാസപരിഷ്കാരത്തെ രാഷ്ട്രീയമായി നേരിടാനുളള ശ്രമം നടന്നപ്പോള്‍ മതസമുദായ ശക്തികളായിരുന്നു മുന്നില്‍ നിന്നത്. സാമൂഹിക ജ്‍ഞാനനിര്‍മിതിവാദം കമ്മ്യൂണിസമാണെന്നു വരെ പറഞ്ഞു പരത്തി. വിമര്‍ശനാത്മക ബോധനം എന്ന പദം ഭീകരമായ എന്തോ ആണെന്ന് പ്രചരിപ്പിച്ചു. നിലവാരം, ഉളളടക്കം ഇവയെല്ലാം ചര്‍ച്ചയ്ക്കു വന്നു. ദേശീയപഠനങ്ങള്‍ പിന്നീട് നിലവാരത്തിന്റെ കാര്യത്തില്‍ കേരളപാഠ്യപദ്ധതി മികച്ചതാണെന്ന് കണ്ടെത്തി. ഇപ്പോള്‍ വീണ്ടും ഒരു പരിഷ്കാരം വരുന്നു. അക്കാദമികമായ പരിഗണനകള്‍ അതാണ് പ്രധാനം. കുറ്റം പറയാനും വെളളം ചേര്‍ക്കാനും എളുപ്പമാണ്. പടുത്തുയര്‍ത്താന്‍ നല്ല അധ്വാനം വേണ്ടിവരും. 
2008 ക്ലസ്റ്റര്‍ ബഹിഷ്കരണം, പാഠപുസ്തകം കത്തിക്കല്‍, അധ്യാപികയെ ബഞ്ചോടെ എടുത്തെറിയല്‍ ..ഒത്തിരി കലാപരിപാടികള്‍ അരങ്ങേറി .അന്നത്തെ എന്റെ നിലപാടുകളാണ് ഈ ലേഖനത്തില്‍